Hot Posts

6/recent/ticker-posts

സ്ഥലനാമ ചരിത്രം കഥകളിലൂടെ അവതരിപ്പിച്ച് ജോയിഷ് ജോസ്, അതിശയം മാറാതെ കുരുന്നുകൾ



ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ നടന്നുവരുന്ന "സംസ്കൃതിയുടെ ഭൂമികയിലൂടെ  9ചുവടുകൾ " എന്ന വെബിനാറിൻ്റെ 7)o ദിനമായ  ഇന്ന്  കുട്ടികളെ സംബന്ധിച്ച് വളരെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമായിരുന്നു.സ്ഥലനാമങ്ങളുടെ  ചരിത്രം കഥകളിലൂടെ അവതരിപ്പിക്കുന്നതിൽ പ്രഗത്ഭനായ ജോയിഷ് ജോസ് ആയിരുന്നു വെബിനാർ നയിച്ചത്. എഴുത്തുകാരനും  സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ  ഇദ്ദേഹം കുട്ടികളോട് അവരുടെ സ്ഥലപ്പേരുകൾ ചോദിക്കുകയും. ആ പേരുകളുടെ ഉത്ഭവ കഥ അദ്ദേഹം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോൾ കുട്ടികൾക്ക് അത് ഒരു പുതിയ അനുഭവമായി. 


പ്രശസ്ത സീരിയൽ നടിയും, മോഡലുമായ  സബീറ്റ ജോർജ് ഈ  വെബിനാറിൽ  മുഖ്യാതിഥിയായിരുന്നു. ഇതിനോടകം ഏറെ ജനശ്രദ്ധ നേടിയ ഫ്‌ളവേഴ്സ് ടി. വിയിലെ ഏറ്റവും പുതിയ ഹാസ്യ പരിപാടിയായ  'ചക്കപ്പഴം'എന്ന പരമ്പരയിൽ  ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബീറ്റയാണ്.Differently abled ആയിട്ടുള്ള കുട്ടികൾക്ക് വേണ്ടി ഒരു foundation സബീറ്റ യുടെ നേതൃത്വത്തിൽ നടത്തുന്നു. Maxes Home എന്നാണ് അതിന്റെ പേര്‌.കർണാട്ടിക് മ്യൂസിക്‌ ഉം ഭരതനാട്യവും ശാസ്ത്രീയമായി   അഭ്യസിച്ചിട്ടുള്ള സബീറ്റ meaningful ആയ അനവധി short films ഇൽ അഭിനയിച്ചിട്ടുണ്ട്. വെല്ലുവിളികളെ നേരിടാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ വിജയം വരിക്കാൻ സാധിക്കുകയെന്നും അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സബീറ്റ പറയുകയുണ്ടായി.
Reactions