Hot Posts

6/recent/ticker-posts

നവംബർ14 ലോക പ്രമേഹ ദിനം പ്രമേഹ ദിനാചരണവും സൗജന്യ പ്രമേഹ പരിശോധനയും




പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെയും
 മരിയൻ മെഡിക്കൽ സെൻ്ററിൻ്റെയും
ആഭിമുഖ്യത്തിൽ പ്രമേഹ ദിനാചരണവും
സൗജന്യ പ്രമേഹ പരിശോധനയും 
നവംബർ 14 ശനിയാഴ്ച നടത്തപ്പെടും
 പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ 
രാവിലെ 10.30 ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രമേഹ ദിനാചരണത്തിൻ്റെയും സൗജന്യ പരിശോധനയുടെയും ഉദ്ഘാടനം പാലാ ഡി വൈ എസ് പി സാജു വർഗീസ് നിർവ്വഹിക്കും. മുഖ്യ പ്രഭാഷണം അഡ്മിനിസ്ട്രേക്ടർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി നടത്തും.  ബോധവത്കരണ ക്ലാസ്സ് പ്രശസ്ത പ്രമേഹ ചികിത്സ
വിധക്തൻ  ഡോ.സിറിയക് തോമസ് നയിക്കും. മരിയൻ മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ മാത്യു തോമസ്, പി ആർ ഓ സിസ്റ്റർ ബെൻസി എഫ്‌ സി സി, സിസ്റ്റർ റെനി എഫ് സി സി ,രാഖി ജോസഫ് എന്നിവർ പ്രസംഗിക്കും.
Reactions