Hot Posts

6/recent/ticker-posts

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള കരാറുകളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍.. കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ്




പാലക്കാട്: ഊരാളുങ്കൽ ലേബ‍ർ കോപറേറ്റീവ് സൊസൈറ്റിക്ക് സ‍ർക്കാർ നൽകിയ നിർമ്മാണ കരാറുകളിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് നിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബ‍‍ർ സൊസൈറ്റിയെന്നും, മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻ്റേയും മറയായിട്ടാണ് ഊരാളുങ്കൽ ലേബ‍ർ സൊസൈറ്റി പ്രവ‍ർത്തിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ് ഊരാളുങ്കൽ ലേബ‍ർ സൊസൈറ്റി. ഇവരുമായുള്ള കരാറുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. ഊരാളുങ്കലിനെ സർക്കാർ കയറൂരിവിട്ടിരിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റിക്ക് കിട്ടിയ കരാറുകളെക്കുറിച്ച് അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

Reactions