Hot Posts

6/recent/ticker-posts

മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന് തോൽവി: ബിജെപിക്ക് വൻ തിരിച്ചടി



തൃശൂർ: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന് തോൽവി. 
 ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന്‍ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതെത്തുടർന്നാണ് ബി ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്. 

നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനിൽ ഉള്ളത്. കൂടുതല്‍ സീറ്റുകൾ ലക്ഷ്യമിട്ടാണ് പ്രമുഖ സംസ്ഥാന നേതാവിനെ തന്നെ കോർപറേഷൻ പിടിക്കാൻ ബിജെപി നിയോഗിച്ചത്. എന്നാൽ ബിജെപിയുടെ സിറ്റിങ് സീറ്റിൽ പ്രമുഖ നേതാവ്തന്നെ തോറ്റത് ബിജെപിക്ക് വൻ തിരിച്ചടിയായി.
Reactions