Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും.



തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടർമാർ നാളെ ബൂത്തുകളിലേക്ക് എത്തുക. ഈ ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 9 മുതൽ ആരംഭിക്കും.

നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. വടക്കൻ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വെൽഫെയര്‍ പാര്‍ട്ടി-കോൺഗ്രസ് നീക്കുപോക്കിന്‍റെ വിലയിരുത്തൽ കൂടിയാകുമെന്നാണ് പൊതു നിരീക്ഷണം. പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് അവസാനഘട്ട കലാശക്കൊട്ട് നടന്നത്. 
Reactions