Hot Posts

6/recent/ticker-posts

സൗദിയിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. കര, നാവിക, വ്യോമ അതിർത്തികൾ അടച്ചു.



സൗദിയിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. കര, നാവിക, വ്യോമ അതിർത്തികൾ അടച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ തീരുമാനം. നിലവിൽ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കിൽ നീട്ടുമെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. 

അത്യാവശ്യ ഘട്ടങ്ങളിൽ വിമാനങ്ങൾ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സൗദിയിലുള്ള വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അവരെ പോകാൻ അനുവദിക്കുമെന്നും യാത്രാ ഏജൻസി റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന ബ്രിട്ടന്റെ മുന്നറിയിപ്പിനെ തുടർന്ന് പല യുറോപ്യൻ രാജ്യങ്ങളും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് സൗദിയുടെ തീരുമാനം. ഡിസംബർ 8ന്  കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനു ശേഷം യൂറോപ്പിൽനിന്ന് സൗദിയിൽ എത്തിയവർ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും ഭരണകൂടം അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.. സൗദിക്കു പിന്നാലെ കുവൈത്തിലും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു, 
Reactions