Hot Posts

6/recent/ticker-posts

‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അതീവ ഗുരുതരാവസ്ഥയിൽ



കൊച്ചി: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാണ്.  ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും നിർമാതാവ് വിജയ് ബാബു അറിയിച്ചു.

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ വൻ വിജയമായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു. 

എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ ‘കരി’ നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്. 
Reactions