Hot Posts

6/recent/ticker-posts

പാലാ സീറ്റ്; സമവായ ശ്രമവുമായി ശരദ് പവാർ - BMTV




 മുംബൈ∙ പാലാ നിയമസഭാ സീറ്റിൽ സമവായ ശ്രമവുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. എന്‍സിപി നേതൃയോഗം ഈയാഴ്ച ചേരാൻ തീരുമാനിച്ചു. കേരള നേതാക്കളെ ‍‍ഫെബ്രുവരി ഒന്നിന് ഡല്‍ഹിലേക്കു വിളിപ്പിക്കും. ടി.പി. പീതാംബരനും എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും ഡി. രാജയുമായും ഇതിനു മുമ്പ് പവാർ സംസാരിക്കും.


മുംബൈയിൽ ഇന്ന് മാണി സി. കാപ്പൻ പവാറുമായി കൂടിക്കാഴ്ച നടത്തി. ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടെന്നു പവാർ പറഞ്ഞതായി മാണി സി. കാപ്പൻ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് തന്നെ മത്സരിക്കുമെന്നും കാപ്പൻ പറഞ്ഞു..



Reactions