Hot Posts

6/recent/ticker-posts

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ - BMTV




തിരുവനന്തപുരം:കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച  നവവധുവിന്‍റെ ഭര്‍തൃമാതാവ് മരിച്ചനിലയില്‍. വീടിനോട് ചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 15 നാണ്   ഇവരുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത്  മരിച്ചനിലയില്‍ കണ്ടെത്തിയത്. 


അന്ന് ആതിരയുടെ വിവാഹം കഴിഞ്ഞ് ഒന്നരമാസമേ 
ആയിരുന്നുളളൂ. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.



Reactions