ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 24 വരെയാണ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സാധാരണയാണെങ്കിലും അക്രമത്തിനു സ്ഥാനമില്ലെന്നും ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പു സാധ്യമാക്കണമെന്നും സ്റ്റീഫൻ ഡുജാറിക് അഭ്യർഥിച്ചു.അതേസമയം, ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിച്ച് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി. ഇംപീച്ച്മെന്റ് നടപടി ഒഴിവാക്കാനും അധികാരകൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്‍സ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.
