Hot Posts

6/recent/ticker-posts

വിതുര പീഡനക്കേസ്:പ്രതി സുരേഷിന് 24 വർഷം തടവ്, 1,09,000 പിഴ - BMTV




കോട്ടയം : വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിന്  24 വർഷം തടവ്. 1,09,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. 24 കേസുകളിൽ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്. ബലാൽസംഗക്കേസുകളിൽ വിചാരണ വീണ്ടും തുടരും. സുരേഷ് കുറ്റക്കാരനാണെന്ന് കോട്ടയം പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു, മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയത്. അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു.



Reactions