ന്യൂഡൽഹി : തനിക്കെതിരെ എഫ്ഐആർ പോലും നൽകാത്ത കേസിൽ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മലയാളി അഭിഭാഷക നികിത ജേക്കബ്.കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ നികിത സമീപിച്ചു. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ സ്ഥിര ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും, അതുവരെ പോലീസ് നടപടി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നികിത കോടതിയെ സമീപിച്ചത്.കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ ബോംബെ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുളുക് എന്നിവർക്കെതിരെ ഡൽഹി പൊലീസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു ഇതിനെ തുടർന്നാണ് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. താൻ അന്വേഷണവുമായി സഹകരിച്ചിരുന്നതായിയും എന്നാൽ തനിക്കെതിരെ എഫ്ഐആർ പോലും നൽകാത്ത കേസിൽ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നികിത പറഞ്ഞു.
മത–രാഷ്ട്രീയ–സാമ്പത്തിക അജന്‍ഡകള്‍ തനിക്കില്ലെന്നും ഹർജിയിൽ നികിത വ്യക്തമാക്കി. ജസ്റ്റിസ് പി.ഡി.നായ്ക്കിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുളുകും സമാന ഹര്‍ജിയുമായി ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ദിശ രവിയെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ദിശ രവിയെ അറസ്റ്റ് ചെയ്തത് എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഡൽഹി പൊലീസ് നികിതയ്ക്കും ശാന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു. മൂവരും ചേര്‍ന്ന് ടൂള്‍കിറ്റ് ഉണ്ടാക്കി ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഫെബ്രുവരി നാലിന് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിശയുടേത്.ഇവർക്ക് ഖലിസ്ഥാൻ ബന്ധമുണ്ടന്നാണ് ആവർത്തിച്ച പൊലീസ് പറയുന്നത് , അതിനായി പാക്ക് ചാരസംഘടനായായ ഐഎസ്ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് അറസ്റ്റ് തടയാനുള്ള നികിതയുടെ അപേക്ഷ ബോംബെ ഹൈക്കോടതിയും ശാന്തനുവിന്റെ അപേക്ഷ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചും ഇന്നു പരിഗണിക്കും.


