Hot Posts

6/recent/ticker-posts

വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം - BMTV




മലപ്പുറം : ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണം തെറ്റി  മറിഞ്ഞു.അപകടത്തിൽ രണ്ട് പേർ മരിച്ചു.  ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് ലോറി ജീവനക്കാരെ രക്ഷപ്പെടുത്താൻ മണിക്കൂറുകൾ നീണ്ട ശ്രമം പരാജയപ്പെട്ടു. നാലുമണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്. 


വട്ടപ്പാറ വളവിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്. നിരവധി പേരാണ് വട്ടപ്പാറ വളവിൽ വാഹനപകടത്തെ തുടർന്ന് മരിച്ചത്. നിരവധി പേർ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.



Reactions