Hot Posts

6/recent/ticker-posts

ചിലർ അങ്ങനെ ആണ് എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ; രചന നാരായണൻകുട്ടി - BMTV




മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിനായിരുന്നു നടന്നത്. ഏറെ മാസങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അമ്മയിലെ അംഗങ്ങളും ഒത്തുചേർന്ന ഒരു വേദിയായിരുന്നു അത്. താരങ്ങളുടെയും ഉദ്ഘാടനത്തിന്റെ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ചില വിമർശനങ്ങളും ഉയർന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി നടി രചന നാരായണൻകുട്ടി രം​ഗത്തെത്തി.

ഉദ്ഘാടന വേദിയിൽ സംഘടനയിലെ വനിത അംഗങ്ങൾക്ക് കസേര നൽകിയില്ല എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഉദ്ഘാടന ശേഷം പുരുഷ താരങ്ങൾ വേദിയിൽ കസേരയിൽ ഇരിക്കുകയും എക്സിക്യൂട്ടീവ് അം​ഗങ്ങളായ രചനയും ഹണി റോസും വേദിക്കരികിൽ  നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ബുദ്ധിശൂന്യമായ പ്രവൃത്തിയാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും രചന സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരു എക്സിക്യൂട്ടീവ് മീറ്റിംഗിനിന് ശേഷം പകർത്തിയ ചിത്രം പങ്കുവച്ചാണ് രചനയുടെ കുറിപ്പ്. ചിത്രത്തിൽ ഹണി റോസും രചനയും മാത്രം ഇരിക്കുകയും ബാക്കി അം​ഗങ്ങളെല്ലാം നിൽക്കുകയുമാണ്.



Reactions