Hot Posts

6/recent/ticker-posts

മദ്യലഹരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; യുവാവ് പിടിയിൽ - BMTV




 ന്യൂഡൽഹി : മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് രാജ് കുമാറിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിലാണ് സംഭവം നടന്നത്. 


ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് കോവിഡ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് പോലീസ് പറയുന്നു. 



Reactions