Hot Posts

6/recent/ticker-posts

കേന്ദ്രനയങ്ങൾക്കെതിരെ പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളമില്ല - BMTV




കൊച്ചി : കേന്ദ്രനയങ്ങൾക്കെതിരെ  നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9 തീയതികളിലെ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അവധിയനുവദിച്ചു ശമ്പളം നൽകാൻ ജനുവരി 31 നാണു പൊതുഭരണ സെക്രട്ടറി ഉത്തരവിട്ടത്.


ന്യായമായ കാരണമില്ലാതെയും അവധിയപേക്ഷയില്ലാതെയും ജോലിക്കു വരാത്തവർക്കു ശമ്പളത്തിന് അർഹതയില്ലെന്നു കാണിച്ച് ആലപ്പുഴ സ്വദേശി ജി. ബാലഗോപാലൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.




Reactions