Hot Posts

6/recent/ticker-posts

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല - BMTV




കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളി. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടത്.

കേസിലെ മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു ഗണേഷ്കുമാറിന്റെ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.




Reactions