Hot Posts

6/recent/ticker-posts

സമൂഹമാധ്യമ ഉപയോഗത്തിന്‌ കടിഞ്ഞാണിട്ട് കേന്ദ്രം - BMTV




ന്യൂഡൽഹി: ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. പുതിയ വെബ്സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സ് ഏർപ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് ഈ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു


‘രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും’ ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോ‍ഡ് ഓഫ് എത്തിക്സ് നിലവിൽ വരും. ഇതിൽ നിരവധി മന്ത്രാലയങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ടാകും. ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവ എങ്ങനെയാണ് സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കുന്ന നിയമത്തിന്റെ പേര് ദി ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്‌ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 എന്നാണ്.



Reactions