Hot Posts

6/recent/ticker-posts

ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രം; മഡ്ഡി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി - BMTV




നവാഗതനായ ഡോ.പ്രഗഭല്‍ സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം മഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും.
ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.  ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ്‌റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.


പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ്  നിര്‍മ്മിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ സംഗീതവും, രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.





Reactions