Hot Posts

6/recent/ticker-posts

കര്‍ഷക പ്രക്ഷോഭം ; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി - BMTV




ന്യൂ‍ഡൽഹി: കർഷക പ്രതിഷേധം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ആവശ്യം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. സഭാനടപടികൾ നിർത്തിവച്ച് ഇന്നു ചർച്ച സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. നന്ദിപ്രമേയ ചർച്ചയിൽ വിഷയം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദേശീയ പ്രധാന്യം അർഹിക്കുന്ന വിഷയമായതിനാൽ സഭയിൽ ചർച്ച വേണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സുഖേന്ദു ശേഖർ റോയ് പറഞ്ഞു.


രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ കർഷകപ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്കമാക്കി. ചർച്ച ഇന്നു തന്നെ തുടങ്ങണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ ഇത് ആദ്യം ലോക്സഭയിൽ തുടങ്ങണമെന്ന് നിർദേശമുണ്ട്. അതിനാൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് നാളെ ചർച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഉപരാഷ്ട്രപതിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.



Reactions