Hot Posts

6/recent/ticker-posts

യന്ത്രത്തകരാർ ; തിരുവനന്തപുരത്ത് വിമാനത്തിന് അടിയന്തര ലാന്‍ഡിങ് - BMTV




തിരുവനന്തപുരം: ഷാർജയിൽനിന്ന് കോഴിക്കോടേക്കു പോയ വിമാനം  അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. യന്ത്രത്തകരാറിനെത്തുടർന്നാണ് അടിയന്തര ലാന്‍ഡിങ്.


എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. 112 യാത്രക്കാരെ വിമാനത്തിനു പുറത്തെത്തിച്ചു. ഹൈഡ്രോളിക് ലീക്കേജിനെത്തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു.



Reactions