കൊല്ലം പട്ടത്താനത്ത് വയോധികരായ മാതാപിതാക്കൾക്ക് മകൻ ക്രൂരമായി മർദിച്ചു. മദ്യപിക്കുന്നതിന് പണം നൽകാത്തതിനാണ് മകൻ വയോധികരായ അച്ഛനെയും അമ്മയെയും ഉപദ്രവിച്ചത്.മാതാപിതാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.
ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്. ആർ.പി. ഗ്രൂപ്പിന്റെ രവിപിള്ള വി.പി.എസ്. ഹെൽത്ത് കെയറിന്റെ ഡോ. ഷംഷീർ വയലിൽ, വെസ്റ്റേൺ ഇന്റർനാഷണൽസിന്റെ കെ.പി. ബഷീർ, ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി. മേനോൻ, തുംബൈ ഗ്രൂപ്പിന്റെ തുംബൈ മൊയ്തീൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്റെ അദീബ് അഹമ്മദ്, കെഫ് ഹോൾഡിങ്‌സിന്റെ ഫൈസൽ കൊട്ടികോള്ളോൻ, ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ് രാമകൃഷ്ണൻ എന്നിവരാണ് മറ്റു മലയാളികൾ.