ന്യൂഡൽഹി : കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. കൃഷി വിറ്റത്തിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ വീണ്ടും വിൽപന തുടരുകയാണെന്നും. ഈ സർക്കാരിന് വരുമാനത്തിനുള്ള ഏക മാർഗം വിൽപനയാണ്. ബജറ്റിൽ കോവിഡില്‍നിന്ന് കരകയറാനുള്ള നിര്‍ദേശം ഇല്ലെന്നും സാമ്പത്തിക പ്രസ്താവന മാത്രമാണ് ബജറ്റെന്നും എംപിമാർ ആരോപിച്ചു.
ഇന്ന് സർക്കാർ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇന്ത്യയെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളുന്ന ബജറ്റെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബജറ്റില്‍ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് തുക അനുവദിച്ചത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ഹൈബി ഈഡന്‍ എംപി പറഞ്ഞു. രാഷ്ട്രീയമായ ഇടപെടലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.


