തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പിട്ട ധാരണാപത്രം സർക്കാർ റദ്ദാക്കി. കേരളത്തിന്റെ മത്സ്യബന്ധന മേഖല തീറെഴുതാനുള്ള ഇടപാടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വൻ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണു തീരുമാനം. ധാരണാപത്രത്തിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു മുഖ്യമന്ത്രി നിർദേശം നൽകി.


