Hot Posts

6/recent/ticker-posts

പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി ചുമതലയേറ്റു - BMTV




തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത  വിരമിച്ചതോടെയാണ് സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയായി ജോയി ചുമതലയേറ്റത്. 1987 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെയെത്തി ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. പിഎഫ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു.


സേവനം വിട്ടുനൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്രത്തിനു കത്തു നൽകിയിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് കേരളത്തിലേക്കു മടങ്ങിയെത്തിയത്. 2023 ജൂൺ 30 വരെ ചീഫ് സെക്രട്ടറി പദവിയിൽ ജോയിക്കു തുടരാം. എറണാകുളം സ്വദേശിയാണ്.  കവിയും എഴുത്തുകാരനും കൂടിയായ ജോയിയുടെ ‘നിമിഷ ജാലകം’ എന്ന കവിതാസമാഹാരത്തിന് എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്.



Reactions