Hot Posts

6/recent/ticker-posts

നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ; ആശംസകളുമായി സിനിമാ ലോകം - BMTV




ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് ആര്‍ മാധവൻ. ഇപ്പോഴിതാ കലയ്ക്കും സിനിമയ്ക്കും അദേഹം  നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റി അദ്ദേഹത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചിരിക്കുകയാണ്. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്.വിനയാന്വിതനായി ഞാനിത് സ്വീകരിക്കുന്നു. പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് മാധവന്‍ ചടങ്ങില്‍ പറഞ്ഞു.


ഹിന്ദിയിൽ മിനി സ്ക്രീനിലൂടെ അഭിനയം തുടങ്ങിയ മാധവൻ തമിഴിൽ അലൈപായുതെ എന്ന മണിരത്നം സിനിമയിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ശേഷം കന്നത്തിൽ മുത്തമിട്ടാൽ, മിന്നലെ, അൻപേ ശിവം, ആയുധ എഴുത്ത്, രങ് ദേ ബസന്തി, ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു, ഇരുതി സുട്രു, വിക്രം വേധ ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ സിനിമാ ലോകത്തിന്‍റെ മുഴുവൻ അംഗീകാരം നേടുകയുണ്ടായി. മാരാ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്‍റേതായി പുറത്തിറങ്ങിയത്.
സിനിമയിലേക്കുള്ള ആദ്യശ്രമം പരാജയമായപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഭാഗ്യം പരീക്ഷിച്ചു. ഇസ് രാത് കി സുബഹ് നഹീന്‍ എന്ന സിനിമയിലാണ് മാധവന്‍ ആദ്യം മുഖം കാണിച്ചത്. പിന്നീട് ഇന്‍ഫെര്‍നോ (ഫ്രെഡ് ഒലന്‍ റേ സംവിധാനം ചെയ്ത ചിത്രം) എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു.
2000 ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പിന്നീട് മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം, ഗുരു  രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രി ഇഡിയറ്റ്സ്, വേട്ടൈ, തനു വെഡ്സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളം ചിത്രം ചാര്‍ലിയുടെ റീമേക്കായ മാരയായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.
മാധവന്‍ ആദ്യമായി സംവിധായകനാകുന്ന റോക്കട്രി - ദി നമ്പി എഫക്ട് എന്ന സിനിമയാണ് ഏറ്റവും പുതിയ റിലീസ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



Reactions