കൊച്ചി: എന്‍സിപിയിൽ നിന്നുള്ള മാണി സി. കാപ്പന്‍റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം പറഞ്ഞു. മാണി. സി. കാപ്പനുള്‍പ്പെടെ പത്തുപേര്‍ പാര്‍ട്ടി വിട്ടു. രാജിവച്ചവരെ എങ്ങനെ പുറത്താക്കുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. എന്നാൽ, പാർട്ടിവിട്ടവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്റെ ആവശ്യത്തോടാണ് പീതാംബരന്റെ പ്രതികരണം.


