Hot Posts

6/recent/ticker-posts

ട്രാക്ടര്‍ റാലി ട്വീറ്റ്; ശശി തരൂര്‍ അടക്കം ഏഴ് പേരുടെ അറസ്റ്റ് തടഞ്ഞ് കോടതി - BMTV




ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ശശി തരൂർ ഉൾപ്പെടെയുള്ള ഏഴു പേരുടെ അറസ്റ്റ്  സുപ്രീം കോടതി തടഞ്ഞു. കേസിൽ രണ്ട് ആഴ്ചയ്ക്കു ശേഷം വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കു സാവകാശം നൽകരുതെന്നും കേസിൽ നാളെ വാദം കേൾക്കണമെന്ന് ഡൽഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ കോടതി കേസ് പരിഗണിക്കുന്നതു വരെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.


റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവർ അടക്കം 7 പേർക്കെതിരെയാണ് രാജ്യദ്രോഹക്കേസെടുത്തത്. മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.




Reactions