Hot Posts

6/recent/ticker-posts

രഹ്ന ഫാത്തിമ ;അഭിപ്രായം പറയുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു - BMTV




ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. രഹനയുടെ ഹർജിയിൽ കേരള സർക്കാരിനും പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ഹൈക്കോടതി വിലക്കിയത് എന്നു ചൂണ്ടികാണിച്ചാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്.


മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കേസിന്റെ വിചാരണ കഴിയും വരെ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ദൃശ്യമാധ്യമങ്ങളിലൂടെയോ ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ അഭിപ്രായം പറയുന്നതിനായിരുന്നു വിലക്ക്. സുപ്രീം കോടതി ഉത്തരവു പ്രകാരം 2018ൽ മതവികാരം വ്രണപ്പെടുത്തുന്നതു വിലക്കിയ കോടതി ഉത്തരവ് നിലനിർത്തിക്കൊണ്ടാണ് മറ്റ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനുള്ള വിലക്ക് നീക്കിയത്.മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നത് രഹ്ന ഫാത്തിമയെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.



Reactions