Hot Posts

6/recent/ticker-posts

സിപിഎമ്മിനായി ഇത്തവണ രംഗത്തിറങ്ങുക 12 വനിതകൾ





തിരുവനന്തപുരം ∙  ഇത്തവണ സിപിഎമ്മിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് 12 വനിതകൾ. മന്ത്രിമാരായ കെ.കെ.ശൈലജ മട്ടന്നൂരിലും മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും മത്സരിക്കും. കൂത്തുപറമ്പിൽനിന്നാണ് കെ.കെ.ശൈലജ മട്ടന്നൂരിലേക്കു മാറുന്നത്. കൂത്തുപറമ്പിൽ 12,291 വോട്ടുകൾക്കാണ് കെ.പി.മോഹനനെ പരാജയപ്പെടുത്തിയത്.


ആറൻമുളയിൽ സിറ്റിങ് എംഎൽഎ വീണാ ജോർജ് മത്സരിക്കും. വീണാ ജോർജ് 7646 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.ശിവദാസൻനായരെ പരാജയപ്പെടുത്തിയത്. കായംകുളത്ത് സിറ്റിങ് എംഎൽഎയായ യു.പ്രതിഭ മത്സരിക്കും. 11,857 വോട്ടുകൾക്കാണ് യു.പ്രതിഭ കോൺഗ്രസിലെ എം.ലിജുവിനെ പരാജയപ്പെടുത്തിയത്.
മറ്റു വനിതാ സ്ഥാനാർഥികൾ: ആറ്റിങ്ങൽ (ഒ.എസ്.അംബിക), അരൂർ (ദലീമ ജോജോ), ആലുവ (ഷെൽന നിഷാദ്), ഇരിങ്ങാലക്കുട (ആർ.ബിന്ദു), കൊയിലാണ്ടി (കാനത്തില്‍ ജമീല), വണ്ടൂർ (പി.മിഥുന), കോങ്ങാട് (കെ.ശാന്തകുമാരി), വേങ്ങര (ജിജി).



'
Reactions