ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 1,19,08,910 ആയി. 291 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,61,240. 30,386 പേർ രോഗമുക്തരായി. ഇതുവരെ 1,12,95,023 പേരാണ് രോഗമുക്തരായത്. നിലവിൽ 4,52,647 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.
മാര്‍ച്ച് 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതില്‍ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

