Hot Posts

6/recent/ticker-posts

ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും - BMTV





പാലാ : എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയും എത്തും. പിണറായി വിജയൻ 22നു രാവിലെ 9നു കൊട്ടാരമറ്റം ജംക്‌ഷനിലും മന്ത്രി കെ.കെ.ശൈലജ 23ന‌ു രാവിലെ 9നു എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്തും യോഗങ്ങളിൽ പ്രസംഗിക്കും.
 നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബ യോഗങ്ങളും കൺവൻഷനുകളുമായി എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണി സജീവം. 


ഇന്നലെ മേലുകാവിൽ നടത്തിയ മണ്ഡലം കൺവൻഷൻ സിപിഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടനാട് മണ്ഡലം കൺവൻഷൻ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.
സിപിഐ നേതാവ് എം.ജി.ശേഖരൻ, സിപിഎം ജില്ല കമ്മിറ്റി അംഗം ആർ.ടി.മധുസൂദനൻ, ഫിലിപ്പ് കുഴികുളം, ലോപ്പസ് മാത്യു, ആന്റോ പടിഞ്ഞാറേക്കര, ജോസ് ടോം, ബേബി ഉഴുത്തുവാൽ, നിർമല ജിമ്മി, ജോസ് കല്ലക്കാവുങ്കൽ, രാജേഷ് വാളിപ്ലാക്കൽ, സോണി തെക്കേൽ, പെണ്ണമ്മ സെബാസ്റ്റ്യൻ, സാജൻ തൊടുക, പി.എസ്.സുനിൽ, പി.എസ്.ബാബു, പി.എം.ജോസഫ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, പീറ്റർ പന്തലാനി, ബാബു കെ.ജോർജ്, സണ്ണി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
Reactions