Hot Posts

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല ;മുല്ലപ്പള്ളി രാമചന്ദ്രന്‍ - BMTV





ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഒരു സ്ഥാനാര്‍ഥിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 


ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പള്ളി  ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഞാന്‍ ഇത് പറയുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. 
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.



'
Reactions