Hot Posts

6/recent/ticker-posts

സിപിഎം ന്യായം ദഹിക്കാതെ എൽഡിഎഫിലെ ഘടകകക്ഷികൾ - BMTV





തിരുവനന്തപുരം : സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാകുമ്പോൾ കേരള കോൺഗ്രസ് (എം) ഒഴിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലും അമർഷത്തിലുമാണ്. സ്വന്തം സീറ്റുകൾ വിട്ടുകൊടുത്ത് കേരള കോൺഗ്രസിനോടു കാട്ടിയ ഔദാര്യത്തിന്റെ പേരിൽ സിപിഎമ്മിൽ പ്രാദേശികമായ പ്രതിഷേധം അണപൊട്ടി.
കേരള കോൺഗ്രസ് പുതുതായി വരികയും എൽജെഡി തിരിച്ചുവരികയും ചെയ്തതിനാൽ സീറ്റ് വിഭജനത്തിൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുൻകൂറായി സിപിഎം പറഞ്ഞിരുന്നു. ഏതാനും സീറ്റുകൾ ത്യജിച്ചു പാർട്ടി മാതൃക കാട്ടി. പക്ഷേ, കേരള കോൺഗ്രസ് തൃപ്തരായെങ്കിൽ മറ്റുള്ളവരെല്ലാം അതൃപ്തിയിൽ എന്നായി അന്തിമ ഫലം. പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ബന്ധം വിഛേദിച്ച് വന്ന കക്ഷി എന്നതു കണ്ട് മാന്യമായ പരിഗണന കേരള കോൺഗ്രസിനോട് കാട്ടിയേ തീരൂവെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അടുപ്പിച്ചു നിർത്താൻ ബലമുളള പാലമായി അവർ ജോസ് കെ.മാണിയുടെ കക്ഷിയെ കരുതുന്നു. 

 സിപിഎമ്മിന്റെ ന്യായം ദഹിക്കുന്നില്ല സിപിഐയും വ്യക്തമാക്കുന്നു.  10 സീറ്റു പോലും കേരള കോൺഗ്രസിനു കൊടുക്കേണ്ട കാര്യമില്ല എന്നായിരുന്നു സിപിഐയുടെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വന്നതു ഗുണം ചെയ്തുവെങ്കിലും പുറത്ത് ചിത്രീകരിക്കപ്പെട്ട നേട്ടം ആ വരവു കൊണ്ട് ഉണ്ടായില്ല എന്നായിരുന്നു അവരുടെ വിശകലനം. പാർട്ടിയുടെ കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ കാട്ടിയ ഉദാരതയ്ക്കു ചേർന്ന സമീപനം തിരിച്ച് ഉണ്ടായില്ല എന്ന അമർഷവും ഉണ്ട്. 
 കഴിഞ്ഞ തവണത്തെ 5 സീറ്റ് നാലായി കുറഞ്ഞു. സിറ്റിങ് സീറ്റായ വടകര എൽജെഡിക്ക് കൊടുത്തതിൽ ജനതാദൾ പ്രതിഷേധം പരസ്യമായ പ്രകടിപ്പിച്ചു .
 യുഡിഎഫ് വിട്ടു വന്ന കേരള കോൺഗ്രസിനെ കാര്യമായി പരിഗണിച്ചപ്പോൾ തിരിച്ചെത്തിയ തങ്ങളെ ക്രൂരമായി തഴഞ്ഞു എന്ന പേരിലാണ്
 എൽജെഡിയുടെ പ്രതിഷേധം. യുഡിഎഫ് 7 സീറ്റ് നൽകിയ ഇടത്തു കിട്ടിയത് 3 സീറ്റാണ്.
 സിറ്റിങ് സീറ്റായ പാലാ കേരള കോൺഗ്രസിനു കൊടുക്കേണ്ടി വന്നതിനാൽ വലിയ നഷ്ടക്കച്ചവടം ആദ്യം തന്നെ ഉണ്ടായി എന്നാണ് 
 എൻസിപി പറയുന്നത്. പാർട്ടി തന്നെ പിളർന്നു. 4 സീറ്റിൽ മത്സരിച്ചിരുന്ന പാർട്ടിക്ക് കിട്ടിയത് 3 സീറ്റാണ്.
 2016 ൽ 4 സീറ്റ് കിട്ടിയ പാർട്ടിക്ക് ഇക്കുറി ലഭിച്ചത് ഒന്നു മാത്രം. കേരള കോൺഗ്രസിനും ജനാധിപത്യ കേരള കോൺഗ്രസിനും ഒരേ മേഖലയിലാണ് സ്വാധീനം എന്നതിനാൽ വേറെ വഴിയില്ലെന്നു ആദ്യ ചർച്ചയിൽ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നതായി ജനാധിപത്യ കേരള കോൺഗ്രസ് പറയുന്നു. ഘടകകക്ഷിയായ സാഹചര്യത്തിൽ 5 സീറ്റ് ചോദിച്ചെങ്കിലും  ഐഎൻഎൽ കിട്ടിയത് പഴയ 3 സീറ്റ് തന്നെയാണ്. 
 കേരള കോൺഗ്രസ് (ബി) 2 സീറ്റ് ചോദിച്ചെങ്കിലും വീണ്ടും ഒന്നിൽ തന്നെ ഒതിക്കി. കോൺഗ്രസ് (എസ്) രാമചന്ദ്രൻ കടന്നപ്പള്ളിക്കു വീണ്ടും കണ്ണൂർ സീറ്റ് ലഭിച്ചു. കേരള കോൺഗ്രസ്  പാർട്ടി ചെയർമാനായ സ്കറിയ തോമസിന് കഴിഞ്ഞ തവണ കടുത്തുരുത്തി കൊടുത്തെങ്കിലും ഇക്കുറി സീറ്റില്ല. ആ സീറ്റും കേരള കോൺഗ്രസ് എമ്മിനാണ്.


'
Reactions