Hot Posts

6/recent/ticker-posts

മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; കോവിഡ് രോഗികളെ മാറ്റി പാർപ്പിച്ചു - BMTV





മുംബൈ: മുംബൈ ഭാണ്ഡുപിലെ  സൺറൈസ് ആശുപത്രിയിൽ തീപിടുത്തം. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ സംഭവ സമയത്ത് 70 ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12.30 നാണ് തീപിടുത്തം ഉണ്ടായത്. 


സംഭവത്തിൽ രണ്ട് പേർ മരിച്ചുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് ആശുപത്രി നടക്കുന്ന മൂന്നാം നിലയിലേക്കു വ്യാപിക്കുകയായിരുന്നുവെന്നു അധികൃതർ പറയുന്നു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി   മുംബൈ മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു. മാളിൽ പ്രവർത്തിക്കുന്ന ഒരാശുപത്രി ആദ്യമായി കാണുകയാണന്നും ഗുരുതരമായ സാഹചര്യമാണെന്നും മേയർ വ്യക്തമാക്കി.
Reactions