തിരുവനന്തപുരം : ഇരട്ടവോട്ട് വിവാദത്തിനു പിന്നില്‍ യുഡിഎഫാണെന്ന് തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്നും കടകംപള്ളി പറഞ്ഞു. സംഘടിതമായി പ്രശ്നമുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നു.
കള്ളപ്രചാരവേല അവസാനിപ്പിക്കണമെന്നും കടകംപള്ളി പറഞ്ഞു. ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ടവോട്ടെന്ന പരാതി വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

