Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം - BMTV





ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ കൈകൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് കേസുകളിൽ 150 ശതമാനമാണ് വർധന. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി  നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി. 

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കോവിഡ് കേസുകളിൽ ദേശീയ തലത്തിൽ 43 ശതമാനമാണ് വർധന. മരണ നിരക്ക് 37 ശതമാനം ഉയർന്നു. ഇന്നലെ മാത്രം 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി കടന്നു. 1,14,74,605 ആണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഫെബ്രുവരി ആദ്യം പതിനായിരത്തിൽ താഴെ മാത്രം കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്തിടത്ത് നിന്നാണ് ക്രമാതീതമായ മാറ്റം.


'
Reactions