കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്ജ് മാര്‍ച്ച് 15 തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
1980, 1982, 1991, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളില്‍ പി സി ജോര്‍ജ്ജ് പൂഞ്ഞാറിനെ പ്രതിനിധീകരിച്ചട്ടുണ്ട്.
2016 ല്‍ കേരള നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്തിക്കൊണ്ട് 27821 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ 35000 ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷ പി.സി ജോര്‍ജ്ജ് പങ്കുവെച്ചു. ഭാര്യ: ഉഷ, ഭരണങ്ങാനം പറമുണ്ടയില്‍ കുടുംബാംഗം. മക്കള്‍: അഡ്വ. ഷോണ്‍ ജോര്‍ജ്ജ് (കോട്ടയം ജില്ലാ പഞ്ചായത്തംഗം), ഷെയ്ന്‍ ജോര്‍ജ്ജ് (എംബിബിഎസ് വിദ്യാര്‍ഥി).മരുമകള്‍: പാര്‍വതി ഷോണ്‍.

