Hot Posts

6/recent/ticker-posts

അനുരാഗ് കശ്യപിന്റെയും താപ്‌സിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് - BMTV





മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.  മുംബൈയിലെ ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈയിലും പുണെയിലുമായി പരിശോധന. 20 ഇടങ്ങളിലാണു റെയ്ഡ് നടക്കുന്നത്.


റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല .അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിർമാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടക്കുന്നു. വിവാദ വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന താരങ്ങളാണ് തപ്സി പന്നുവും അനുരാഗ് കശ്യപും. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നതായി തപ്സി അറിയിച്ചിരുന്നു. റിഹാന വിഷയത്തിലും തപ്സി അവർക്ക് അനുകൂലമായി നിലപാട് അറിയിച്ചു.


'
Reactions