നടി മഞ്ജു വാര്യര്‍ ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. കല്‍പേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഭോപ്പാലിലായിരിക്കും സിനിമയുടെ ചിത്രീകരണം.
പുതിയ ചിത്രമായ പ്രീസ്റ്റിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് സിനിമയുടെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് മഞ്ജു സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

