Hot Posts

6/recent/ticker-posts

രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പണിവരുന്നു - BMTV






കോട്ടയം : അനുമതി വാങ്ങാതെ പൊതുവാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പണിവരുന്നു . നിങ്ങളുടെ പിന്നാലെ പിഴ ചുമത്താൻ മോട്ടർ വാഹന വകുപ്പുണ്ട്. ഓട്ടോറിക്ഷകൾ മുതൽ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ, കൊടിതോരണങ്ങൾ, സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ തുടങ്ങി എന്തും നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ പരസ്യം വയ്ക്കാൻ നിശ്ചിത അളവിൽ മോട്ടർ വാഹന വകുപ്പ് അനുമതി നൽകും.


ഓട്ടോറിക്ഷകളുടെ മുകളിലെ റെക്സിൻ നിറം മാറ്റം ഇപ്പോൾ വ്യാപകമാണ്. രാഷ്ട്രീയ പാർട്ടികളോടുള്ള ആഭിമുഖ്യമാണ് ഇതിനു പിന്നിൽ. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നെഴുതിയ ഓട്ടോറിക്ഷകൾ ഒട്ടേറെ ഇപ്പോൾ നിരത്തിലുണ്ട്.  ഓട്ടോറിക്ഷകളിൽ കറുപ്പ്, മഞ്ഞ എന്നീ കളറുകൾ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതിയുളളത്.
എന്നാൽ ഓട്ടോറിക്ഷയുടെ മെറ്റൽ ഭാഗത്തിലാണ് ഇത്തരം കളറുകൾ ഉപയോഗിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ മുകളിലെ റെക്സിന് ഏത് കളർ വേണമെന്ന് നിബന്ധനയില്ല. എന്നാൽ ഇതിൽ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കിൽ പിഴ ചുമത്താം. സ്വകാര്യ വാഹനങ്ങളിൽ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാൻ പാടില്ലെന്നാണ് നിർദേശം. ലംഘിച്ചാൽ 1000 രൂപ വരെ പിഴ ചുമത്താം. ഗതാഗതവകുപ്പ് ഓഫിസുകളിൽ പരസ്യം പതിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് അനുമതി വാങ്ങിയാൽ പൊതുവാഹനങ്ങളിൽ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്ക്കേണ്ടത്. പരസ്യം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. അനുമതിയില്ലാതെ പരസ്യം പതിച്ചാൽ 1000 രൂപ വരെ പിഴ ഈടാക്കാം. ഒപ്പം പരസ്യം സ്ഥാപിക്കാൻ രൂപമാറ്റം വരുത്തിയാൽ വാഹനങ്ങൾ അനുസരിച്ച് 7000 രൂപവരെയും പിഴ ഈടാക്കാം.
"വാഹനങ്ങളിലെ അനധികൃത പരസ്യങ്ങൾ കണ്ടെത്താൻ പരിശോധന ആരംഭിച്ചു. പരസ്യം സ്ഥാപിക്കാനായി രൂപമാറ്റം വരുത്തുന്നവ, പെർമിറ്റ് ലംഘനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്."  എൻഫോഴ്സ്മെന്റ് ആർടിഒ,  ഡി. മഹേഷ് പറഞ്ഞു


'
Reactions