Hot Posts

6/recent/ticker-posts

16 വർഷത്തിന് ശേഷം അന്യന്‍ ബോളിവുഡിലേക്ക് - BMTV




തമിഴ് സൂപ്പർ ഹിറ്റ് ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. ശങ്കർ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. രണ്‍വീർ സിങ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. പാൻ-ഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

'ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു' എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. രണ്‍വീർ സിങുമൊത്ത് അന്യൻ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറിൽ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമിക്കുന്നത്. 2001ൽ പുറത്തിറങ്ങിയ നായകിനു ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണിത്.
2005ലാണ് അന്യൻ റിലീസ് ചെയ്യുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷപകർച്ചയിലുടെ  വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു നടന്‍ വിക്രം ആയിരുന്നു. നടന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ അന്യൻ സൂപ്പർഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്തു. .'അപരിചിത്' എന്ന പേരിൽ ഹിന്ദിയിലേയ്ക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു
'
Reactions