Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1,84,372 , കേസുകൾ, 1027 മരണം - BMTV




ന്യൂഡല്‍ഹി:  കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് ആശങ്കയേറ്റി ഒറ്റ ദിവസം 1,84,372 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 82,339 പേർ ഇന്നലെ രോഗമുക്തരായപ്പോൾ 1,027 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.


1,38,73,825 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,23,36,036 പേർ രോഗമുക്തരായിട്ടുണ്ട്. 13,65,704 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,72,085 പേർ ആകെ മരിച്ചു. 11,11,79,578 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. തുടർച്ചയായ നാലാം ദിനമാണ് കോവിഡ് കേസുകൾ ഒന്നര ലക്ഷം കടക്കുന്നത്.
രണ്ടാം തരംഗം ഏറ്റവുമധികം പിടിമുറിക്കിയ മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര അവശ്യ സർവീസുകൾ അല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. അവശ്യ ജീവനക്കാർക്കു മാത്രമായി പൊതുഗതാഗതം നിജപ്പെടുത്തും. അടിയന്തര സാഹചര്യമുയർന്നാൽ മാത്രമേ സാധാരണക്കാർക്കു സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കൂ.

'
Reactions