Hot Posts

6/recent/ticker-posts

ആ മെസേജുകളും കമന്റുകളും അയക്കുന്നത് ഞാനല്ല: ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; നന്ദന വർമ




ഗപ്പി സിനിമയിൽ ആമിനയായി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന വർമ. ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് സിനിമകളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ. ഇപ്പോൾ താരത്തിന്റെ
 ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് വെളിപ്പടെുത്തിയിരിക്കുകയാണ് . എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നു പറഞ്ഞ് താരം തന്നെയാണ് ഹാക്കിങ് വാർത്ത പുറംലോകത്തെ അറിയിച്ചത്. 

‘എന്റെ അക്കൗണ്ടിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ അതു ഞാനല്ലെന്ന് തിരിച്ചറിയുക. അത്തരത്തിലുള്ള കമന്റുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരുപാട് ആളുകൾ വിളിച്ചപ്പോഴാണ് ഞാനും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മനസ്സിലാക്കുന്നത്’ നന്ദന പറഞ്ഞു. 
Reactions