തിരുവനന്തപുരം: ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാര്‍ പിണറായി വിജയനോട് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഏത് അഴിമതിക്കാരെയും രക്ഷിക്കുന്നു. വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.
മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാത്ത പിണറായിയുടേത് എന്ത് ധാര്‍മികതയെന്ന് പ്രതിപക്ഷ നേതാവ് ചേദിച്ചു. സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
