ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു.
മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന പരിഗണിച്ച് 10, 12 പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.
