Hot Posts

6/recent/ticker-posts

;അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു' ; ജൂനിയർ ചിരുവിനെ ചേർത്ത് പിടിച്ച് മേഘ്ന - BMTV




മകന് ആറ് മാസം പൂർത്തിയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. ജൂനിയർ ചീരുവെന്നാണ് ഈ കുഞ്ഞുതാരം അറിയപ്പെടുന്നത്. ‘അപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെ യാണ് മേഘ്ന ആഘോങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.


മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്.  ജൂനിയർ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ജൂനിയർ ചീരുവിന് അഞ്ച് മാസം പൂർത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. 
ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. കുഞ്ഞിന് ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ
മേഘ്‌ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും മലയാളി പ്രേക്ഷകർക്ക് ഭയങ്കര ഇഷ്ടമാണ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്‌നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആരാധകർ ചേർത്ത് പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. 
Reactions