ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ പ്രതികരിച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് . കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു. ‘ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നൽകണമെന്ന് ട്വീറ്റിൽ പറഞ്ഞു.
യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഓക്‌സിജന്റെ കുറവ് കാരണം 25 രോഗികൾ മരിച്ചതായി ശനിയാഴ്ച ഡൽഹിയിലെ ആശുപത്രി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എല്ലാ മുഖ്യമന്ത്രിമാരുടെയും സഹായം തേടി കത്തയച്ചിട്ടുണ്ട്.
