Hot Posts

6/recent/ticker-posts

സ്വപ്നയുമായി പരിചയവും സൗഹൃദവും ഉണ്ട്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ - BMTV




തിരുവനന്തപുരം: പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാം. പരിചയവും സൗഹൃദവും ഉണ്ട്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. സഭയുടെ മുദ്രയുള്ള ബാഗ് പലര്‍ക്കും സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും സ്പീക്കർ കസ്റ്റംസിനെ അറിയിച്ചു. ഡോളര്‍ കടത്തുകേസിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത്.




തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. സ്പീക്കര്‍ക്ക് പറയാനുള്ളത് അവരെ അറിയിച്ചതായി സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. രണ്ടുതവണ ചോദ്യം ചെയ്യലിന് സ്പീക്കർക്ക് നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ചോദ്യംചെയ്യലിന് ഹാജരാകാതിരുന്നത്. 
'
Reactions