Hot Posts

6/recent/ticker-posts

ബോംബ് പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു - BMTV




കണ്ണൂർ: ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു. കതിരൂർ നാലാം മൈലിലാണു സംഭവം. പരുക്കേറ്റതു സിപിഎം പ്രവർത്തകൻ നിജേഷ് (35) എന്ന മാരിമുത്തുവിന്. കതിരൂർ നാലാം മൈലിൽ ഒരു വീടിൻ്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ മംഗലാപുരത്തേക്ക് മാറ്റി. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ തലപൊക്കിയിരുന്നു. ഇതിനിടെയാണ് അപകടം.
'
Reactions